വാ​ക്ക് ത​ര്‍​ക്കത്തിനിടെ സു​ഹൃ​ത്തു​ക്ക​ള്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

വാ​ക്ക് ത​ര്‍​ക്കത്തിനിടെ സു​ഹൃ​ത്തു​ക്ക​ള്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോ​ട്ട: സു​ഹൃ​ത്തു​ക്ക​ള്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടത് 22കാ​ര​നാ​യ രാ​ജേ​ഷ് കു​മാ​ര്‍ ബൈ​ര​വ​യാ​ണ് . തർക്കം ഉണ്ടായത് കഴിഞ്ഞ ദിവസം രാത്രി ഒ​ന്നി​ച്ചി​രു​ന്ന മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് .

കേസിലെ പ്രതികൾ നി​തേ​ഷ് ഹ​രി​ജ​ന്‍, മാ​ല്‍​ഖാ​ന്‍ ലോ​ധ എന്നിവരാണ്. വഴക്കിനിടെ ഇ​രു​വ​രും ചേ​ർ​ന്ന് രാ​ജേ​ഷി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​നെ ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തു​വ​രെ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Leave A Reply
error: Content is protected !!