ആക്ഷന്‍ ഹീറോ ബിജു ആകാൻ ശ്രമിച്ച എസ് ഐ സി .പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണക്കുറ്റി അടിച്ചുപൊട്ടിച്ചു

ആക്ഷന്‍ ഹീറോ ബിജു ആകാൻ ശ്രമിച്ച എസ് ഐ സി .പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണക്കുറ്റി അടിച്ചുപൊട്ടിച്ചു

വൃത്തികേടായി മുഖം വെളുപ്പിക്കാനും ‘ആക്ഷന്‍ ഹീറോ ബിജു ആകാനും ശ്രമിച്ച എസ് ഐ പുലിവാല് പിടിച്ചു .‘ആക്ഷന്‍ ഹീറോ ബിജുവിനെപോലെ സി .പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ കരണം’പുകച്ച്‌’ എസ്‌.ഐ.,സംഗതി വിവാദമായപ്പോള്‍ എ.സി.പി. ഇടപെട്ട്‌ മാപ്പുപറഞ്ഞു കോപ്ലിമെന്റാക്കി !

പോലീസ് കൈകാണിച്ചിട്ടും ബൈക്ക്‌ നിര്‍ത്താതെ പോയ സംഭവത്തില്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയെ എസ്‌.ഐ. കരണക്കുറ്റി അടിച്ചുപൊട്ടിച്ചു . സംഭവം വിവാദമായതോടെ എ.സി.പി. ഇടപെട്ട്‌ സി.പി.എം. നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം മാപ്പ് പറഞ്ഞു രമ്യതയിൽ തീർത്തു  .

സി.പി.എം. പോര്‍ക്കുളം വെട്ടിക്കടവ്‌ ബ്രാഞ്ച്‌ സെക്രട്ടറി കുറുമ്പൂര്‍ വീട്ടില്‍ ഷാജു (46) വിനാണ്‌ എസ് ഐ യുടെ മര്‍ദനമേറ്റത്‌. കീഴൂരില്‍ പോലീസ്‌ വാഹനപരിശോധനയ്‌ക്കിടെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി കോതോട്ട്‌ മുരളിയുടെ മകന്‍ ആജിത്തും സുഹൃത്തും ബൈക്ക്‌ നിര്‍ത്താതെ പോയിരുന്നു.

ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചശേഷം ഉടമസ്‌ഥനോട്‌ സ്‌റ്റേഷനില്‍ വരാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. ബൈക്ക്‌ മറ്റൊരാളുടെതായിരുന്നു. പിന്നീട്‌ ബ്രാഞ്ച്‌ സെക്രട്ടറി ഷാജുവിനെ കൂട്ടി ആജിത്തും സുഹൃത്തും സ്‌റ്റേഷനില്‍ ഹാജരായി.

പോലീസ്‌ കൈകാണിച്ചത്‌ കണ്ടില്ലെന്ന്‌ യുവാക്കള്‍ പറഞ്ഞു. എന്നാല്‍ വണ്ടി നിര്‍ത്താതെ പോയതിന്‌ ലൈസന്‍സ്‌ പിടിച്ചുവാങ്ങി, മൂന്നുമാസം കഴിഞ്ഞ്‌ വരാനും ബൈക്ക്‌ സ്‌റ്റേഷനില്‍ കയറ്റിവയ്‌ക്കാനും എസ്‌.ഐ. ആവശ്യപ്പെട്ടു.

ഇത്‌ ചോദ്യംചെയ്‌ത ബ്രാഞ്ച്‌ സെക്രട്ടറി ഷാജുവും എസ്‌.ഐയും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ എസ്‌.ഐ. ബ്രാഞ്ച്‌ സെക്രട്ടറിയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവമറിഞ്ഞ സി.പി.എം. നേതാക്കള്‍ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മിഷണറുടെ ഓഫീസിലെത്തി പരാതി പറഞ്ഞു.

സി.ഐ, എസ്‌.ഐ. എന്നിവരെ എ.സി.പി. ഓഫിസിലേക്ക്‌ വിളിച്ചുവരുത്തി. സംഭവത്തില്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തിയശേഷം പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്‌.ഐ. യുവാവിനോട്‌ മാപ്പുപറഞ്ഞു.

ഓഫീസില്‍ വച്ചുതന്നെ എ.സി.പി. സിറ്റി പോലീസ്‌ കമ്മിഷണറെ ഫോണ്‍ ചെയ്‌ത്‌ എസ്‌.ഐയെക്കുറിച്ച്‌ വ്യാപക പരാതിയുള്ളതായി അറിയിച്ചു. സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയവരെ മര്‍ദിക്കരുതെന്ന്‌ എസ്‌.ഐയെ എ.സി.പി. താക്കീത്‌ ചെയ്‌തു. എസ്‌.ഐയെപ്പറ്റി മുമ്പും വ്യാപക പരാതികളുണ്ടെന്ന്‌ സി.പി.എം. നേതാക്കള്‍ സൂചിപ്പിച്ചു.

Video Link

https://youtu.be/HYL1eNx1RLM

Leave A Reply
error: Content is protected !!