വല്ലാത്ത പണി

വല്ലാത്ത പണി

പത്തനംതിട്ട മഞ്ഞിനിക്കര ദേശീയ തീർഥാടന കേന്ദ്രത്തിന് മുൻപിലും റോഡിൽ അപകടക്കെണി. കൊടും വളവുള്ള റോഡിന്റെ പകുതിഭാഗത്ത് ടാറിങ്‌ പൂർത്തിയാകാത്ത നിലയിൽ ആണ് ഉള്ളത് . കൂടാതെ, റോഡിൽ മെറ്റൽകൂനയും കൂട്ടിയിട്ടിട്ടുണ്ട് . മഞ്ഞിനിക്കര-മുളക്കുഴ റോഡിൽ മഞ്ഞിനിക്കര പള്ളിക്ക് മുൻപിലെ ദൃശ്യമാണിത്.

കൊടുംവളവിൽ റോഡ് പുനരുദ്ധാരണത്തിന്റെ പേരിലാണ് നേരത്തെ മെറ്റലിറക്കിയത്. എതിരേവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനായി റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ സ്ഥിരമായി ഇപ്പോൾ അപകടത്തിൽപെടുകയാണ്. രാത്രിയിൽ വേണ്ടത്ര വെളിച്ചം ഈ ഭാഗത്ത് ഇല്ലാത്തതിനാൽ റോഡിലുള്ള മെറ്റൽകൂനയിൽ വാഹനം കയറിയാണ് കൂടുതലും അപകടമുണ്ടാകുന്നത്.

മഞ്ഞിനിക്കര-മുളക്കുഴ റോഡിലെ മിക്കഭാഗങ്ങളിലും ടാറിങ്‌ പൂർത്തിയാക്കാത്ത നിലയിലാണ് ഉള്ളത് . റോഡ് നിർമാണംതുടങ്ങി രണ്ടുവർഷമായിട്ടും ഇവിടെ ഇതുവരെ പണി പൂർത്തിയായിട്ടില്ല.

Leave A Reply
error: Content is protected !!