ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി കെയ്‌ലി ജെന്നർ

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി കെയ്‌ലി ജെന്നർ

ന്യൂയോർക്ക് : ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ മോഡലും ടെലിവിഷൻ താരവും സംരംഭകയുമായ കെയ്‌ലി ജെന്നർ. ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ 300 മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യ വനിതയാണ് ഇരുപത്തിനാലുകാരിയായ കെയ്‌ലി.289 മില്യൺ ഫോളോവേഴ്സുള്ള ഗായിക അരിയാന ഗ്രാന്റിനെ പിന്തള്ളിയാണ് കെയ്‌ലി മുന്നിൽ എത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ( 388 മില്യൺ ) തൊട്ടുപിന്നിലാണ് കെയ്‌ലി ഇപ്പോൾ. 21ാം വയസിൽ ശതകോടീശ്വരിയായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കെയ്‌ലി.പങ്കാളിയായ റാപ്പർ ട്രാവിസ് സ്കോട്ടും കെയ്‌ലിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണിപ്പോൾ. 2018ൽ മകൾ സ്റ്റോമിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ 183 മില്യൺ ലൈക്ക് നേടി ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് ലഭിച്ച ചിത്രമെന്ന നേട്ടവും കെയ്‌ലി സ്വന്തമാക്കിയിരുന്നു

Leave A Reply
error: Content is protected !!