സൗദിയിൽ നിയന്ത്രണം തെറ്റിയ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം

സൗദിയിൽ നിയന്ത്രണം തെറ്റിയ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം

റിയാദ്: സൗദിയിൽ നിയന്ത്രണം തെറ്റിയ കാർ മിനി സൂപ്പർ മാർക്കറ്റിലേക്ക് പാഞ്ഞുകയറി. സംഭവ സമയത്ത് കടയിൽ സാധനം വാങ്ങാൻ എത്തിയ സ്വദേശി സ്‍ത്രീയും കടയിലെ ജീവനക്കാരും കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. സാധനങ്ങള്‍ വാങ്ങിയ ശേഷം സ്‍ത്രീ പണം നല്‍കാനായി കൗണ്ടറിന് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടയിലേക്ക് കാർ പാഞ്ഞുകയറിയത്.

അപകടത്തിന്റെ ശബ്‍ദം കേട്ട് സ്‍ത്രീ പുറത്തേക്ക് ഓടിയിറങ്ങി. കടയുടെ മുൻവശത്തെ ചില്ലുകൾ തകർത്തും മിനിമാർക്കറ്റിനിനകത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയുമാണ് കാർ സ്ഥാപനത്തിനകത്ത് നിന്നത്. സൗദി പൗരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ മിനിമാർക്കറ്റിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!