ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച്‌ കോടതി

ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച്‌ കോടതി

മനുഷ്യരെ കൊല്ലാൻ ഉത്തരവിടുകയും ലക്ഷക്കണക്കിനു പേരുടെ മരണത്തിന് ഉത്തരവാദിയാകുകയും ചെയ്ത അഡോൾഫ് ഹിറ്റ്‌ലർ സസ്യാഹാരിയായിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെ എതിർത്തിരുന്നയാളുമാണ് ഹിറ്റ്‌ലറെന്നും പുറംകാഴ്ചകൾ കൊണ്ടും പെരുമാറ്റം കൊണ്ടും ഒരാളെയും വിധിക്കാനാകില്ലെന്നും കോടതി പറയുന്നു. ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന യുവാവിന്റെ വധശിക്ഷ ശരിവച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ 26കാരൻ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണാകോടതിയുടെ വിധി പരിശോധിക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. വിചാരണാകോടതി വധശിക്ഷയായിരുന്നു പ്രതിക്ക് വിധിച്ചത്. ശിക്ഷയിൽ ഇളവ് നൽകാനാകുമോയെന്ന കാര്യം പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എസ് വൈദ്യനാഥനും ജി ജയചന്ദ്രനുമടങ്ങിയ ബെഞ്ച്.

ഒരു കോടതി ഉത്തരവിലൂടെ ഒരാളുടെ ജീവൻ അപഹരിക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ അൽപം സംശയാലുക്കളായിരുന്നു തങ്ങളെന്ന് ബെഞ്ച് വ്യക്തമാക്കി. വധശിക്ഷ ജീവപര്യന്തമാക്കാനായിരുന്നു ആലോചിച്ചതെന്നും ഇവർ വെളിപ്പെടുത്തി. തുടർന്ന് അഡോൾഫ് ഹിറ്റ്‌ലറുടെ ജീവിതവും ഖുർആനിലെയും ബൈബിളിലെയും മഹാഭാരതത്തിലെയും തമിഴ് ഭക്തിഗായകൻ ശീർകാഴി എസ് ഗോവിന്ദരാജന്റെയും വരികൾ വിവരിച്ചു. വിവിധ സുപ്രീംകോടതി ഉത്തരവുകൾകൂടി ഉദ്ധരിച്ച് അപൂർവങ്ങളിൽ അപൂർവം കേസാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

Leave A Reply
error: Content is protected !!