“പില്ലർ നമ്പർ.581” ; ഷിഫ ബാദുഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.

“പില്ലർ നമ്പർ.581” ; ഷിഫ ബാദുഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.

ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പില്ലർ നമ്പർ.581”. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. ഷിഫ ബാദുഷയുടെ ദിയ എന്ന ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി, ചെറുപ്പം തൊട്ടേ ഒട്ടനവധി ഷോർട്ട് ഫിലിമുകളിലും മറ്റും അഭിനയിച്ചിട്ടുള്ള ഷിഫ ബാദുഷ കർമയോദ്ധ, ഗോഡ്സ് ഓൺ കൺട്രി, ലാൽ ബഹദൂർ ശാസ്ത്രി, നിർണായകം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, 1971 ബിയോണ്ട് ദി ബോർഡർ, പുള്ളിക്കാരൻ സ്റ്റാറാ, കുട്ടനാടൻ മാർപാപ്പാ, പഞ്ചവർണ്ണ തത്ത, പ്രീസ്റ്റ്, എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്,

സ്പെക്ട്രം മീഡിയയുടെ ബാനറിൽ മാഗസിൻ മീഡിയ നിർമ്മിക്കുന്ന ചിത്രത്തിൽ ആദി ഷാൻ, സക്കീർ ഹുസൈൻ, അഖില തുടങ്ങിയവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റർ- സിയാദ് റഷീദ്, സംഗീതം- അരുൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, ആർട്ട്- നസീർ ഹമീദ്, മേക്കപ്പ്- അമൽ ചന്ദ്രൻ, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടർ- അനീഷ് ജോർജ്, സ്റ്റിൽസ്- ബേസിൽ സക്കറിയ, ഡിസൈൻ- എസ്.ജെ & സഹീർ റഹ്മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Leave A Reply
error: Content is protected !!