പുഷ്പ ഹിന്ദി ഡബ് ആമസോൺ പ്രൈമിൽ റിലീസ് ആയി

പുഷ്പ ഹിന്ദി ഡബ് ആമസോൺ പ്രൈമിൽ റിലീസ് ആയി

ഡിസംബർ 17 ന് റിലീസ് ചെയ്ത സുകുമാർ സംവിധാനം ചെയ്ത സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ: ദി റൈസ് കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായി മാറി. ബോക്‌സ് ഓഫീസിൽ വിജയകരമായി ഓടുകയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നു. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. മൂന്ന്  ഭാഷകളിൽ ചിത്രം ആമസോണിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു.  സിനിമയുടെ ഹിന്ദി പതിപ്പ് ഇന്ന്  ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു .

സുകുമാറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പുഷ്പയിൽ ഫഹദ് ഫാസിലും സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വെണ്ണേല കിഷോർ, ഹരീഷ് ഉത്തമൻ, അനസൂയ ഭരദ്വാജ്, സുനി, റാവു രമേഷ്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave A Reply
error: Content is protected !!