അ​ബൂ​ദാ​ബിയിൽ ദ​ര്‍ബ്, മ​വാ​ഖി​ഫ് സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലെ രീ​തി തു​ട​രും

അ​ബൂ​ദാ​ബിയിൽ ദ​ര്‍ബ്, മ​വാ​ഖി​ഫ് സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലെ രീ​തി തു​ട​രും

അ​ബൂ​ദ​ബി: പ്ര​വ​ര്‍ത്ത​ന ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റം​വ​രു​ത്തി​യെ​ങ്കി​ലും അ​ബൂ​ദ​ബി​യി​ല്‍ തെ​രു​വു​ക​ളി​ലെ പെ​യ്ഡ് പാ​ര്‍ക്കി​ങ്(​മ​വാ​ഖി​ഫ്), ടോ​ള്‍ ഗേ​റ്റ് (ദ​ര്‍ബ്) സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലെ രീ​തി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍.

ത​ങ്ങ​ളു​ടെ സ​ര്‍വീ​സു​ക​ള്‍ പു​തി​യ വാ​രാ​ന്ത്യ നി​യ​മ​മ​നു​സ​രി​ച്ച്‌ പു​ന​ക്ര​മീ​ച്ച​താ​യി അ​റി​യി​ച്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് സെ​ന്‍റ​റാ​ണ് മ​വാ​ഖി​ഫ്, ദ​ര്‍ബ് സം​വി​ധാ​ന​ങ്ങ​ള്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ​ഴ​യ​തു​പോ​ലെ ത​ന്നെ തു​ട​രു​മെ​ന്ന് അ​റി​യി​ച്ച​ത്.

ടോ​ള്‍ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും അ​വ​ധി​ദി​ന​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി​രി​ക്കും. ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ 9 വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് ദ​ര്‍ബ് ടോ​ള്‍ഗേ​റ്റ് പ്ര​വ​ര്‍ത്തി​ക്കു​ക. മ​വാ​ഖി​ഫ് പ്ര​വ​ര്‍ത്ത​നം ശ​നി​മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച 12 വ​രെ​യാ​ണ് ഉ​ണ്ടാ​വു​ക.

 

 

 

 

Leave A Reply
error: Content is protected !!