സൗദിയിൽ നിയന്ത്രണം വിട്ട കാർ സൂപ്പർ മാർക്കറ്റിലേക്ക് പാഞ്ഞുകയറി

സൗദിയിൽ നിയന്ത്രണം വിട്ട കാർ സൂപ്പർ മാർക്കറ്റിലേക്ക് പാഞ്ഞുകയറി

റിയാദ്: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാർ മിനി സൂപ്പർ മാർക്കറ്റിലേക്ക് പാഞ്ഞുകയറി. കടയിലുള്ളവർ അദ്ഭുതകരമായി രക്ഷപെട്ടു.

അപകടത്തിന്റെ ദൃശ്യങ്ങൾ മിനിമാർക്കറ്റിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സാധനങ്ങള്‍ വാങ്ങിയ ശേഷം സ്‍ത്രീ പണം നല്‍കാനായി കൗണ്ടറിന് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടയിലേക്ക് കാർ പാഞ്ഞുകയറിയത്.  സംഭവ സമയത്ത് കടയിൽ സാധനം വാങ്ങാൻ എത്തിയ സ്‍ത്രീയും കടയിലെ ജീവനക്കാരും കാർ ഡ്രൈവറുമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

കടയുടെ മുൻവശത്തെ ചില്ലുകൾ തകർത്തും മിനിമാർക്കറ്റിനിനകത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയുമാണ് കാർ സ്ഥാപനത്തിനകത്ത് നിന്നത്. സൗദി പൗരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.

Leave A Reply
error: Content is protected !!