കുവൈത്തിൽ ഗായകർ ക്വാറന്റീന്‍ ലംഘിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

കുവൈത്തിൽ ഗായകർ ക്വാറന്റീന്‍ ലംഘിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗായകർ ക്വാറന്റീന്‍ ലംഘിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കുവൈത്തില്‍ യുഎഇയില്‍ നിന്നെത്തിയ ഒരു ഗായകനും ഖത്തറില്‍ നിന്നെത്തിയ ഗായികയുമാണ്  ക്വാറന്റീന്‍ ലംഘിച്ചത്.

ഖത്തര്‍ സ്വദേശിയായ ഗായകന്‍ രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് രാജ്യം വിട്ട് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗായകർ കുവൈത്തിലെത്തിയത്. പരിപാടിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനായി അഹ്‍ലം അല്‍ ശംസി വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ യാത്ര ചെയ്യാനാവില്ലെന്നും അറിയിച്ച് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നുവെന്ന് അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചു. ഖത്തരി ഗായകന്‍ ഫഹദ് അല്‍ കുബൈസിക്കെതിരെ യുഎഇ ഗായികയായ അഹ്‍ലം അല്‍ ശംസി സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്.

 

Leave A Reply
error: Content is protected !!