സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി.

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് ആലുവ എംഎൽഎ പരാതി നൽകി. അതിനിടെ സംസ്ഥാനത്ത് വീണ്ടും കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു. കണ്ണൂർ മാടായിപ്പാറയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകളാണ് വീണ്ടും പിഴുതു മാറ്റിയത്. എട്ട് അതിരടയാള കല്ലുകൾ പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടത്.

Leave A Reply
error: Content is protected !!