കൊവിഡ് നിയന്ത്രണ ലംഘനം: ഖത്തറിൽ 317 പേര്‍ കൂടി പിടിയിൽ

കൊവിഡ് നിയന്ത്രണ ലംഘനം: ഖത്തറിൽ 317 പേര്‍ കൂടി പിടിയിൽ

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണ നിയമം ലംഘിച്ച 317  പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റലായവരിൽ 258 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.  സാമൂഹിക അകലം പാലിക്കാത്ത 43 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 11 പേർ, ക്വാറന്റീന്‍ നിയമലംഘനത്തിനാണ് അഞ്ചുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

Leave A Reply
error: Content is protected !!