കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സർവേ കല്ലുകളാണ് റോഡരുകിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് അറിയേണ്ടതുണ്ട്.

Leave A Reply
error: Content is protected !!