രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിൽ വൻ കുതിപ്പ്. 82 ഡോളറില്‍ താഴെയായിരുന്ന ബാരല്‍ വില ഇന്ന് 85 ഡോളറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 83 ഡോളറിലേക്കു നീങ്ങിയ എണ്ണവിലയില്‍ രണ്ടു ശതമാനത്തിലധികം കുറവു രേഖപ്പെടുത്തിയിരുന്നു.
അതേസമയം രാജ്യത്ത്  രണ്ടരമാസത്തിലേറെയായി ഇന്ത്യയില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ വില കുതിച്ചുകയറുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ എണ്ണ കമ്ബനികള്‍ വില വര്‍ധിപ്പാക്കാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.
അതേസമയം ഡിസംബറില്‍ പണപ്പെരുപ്പം പിന്നെയും കുതിച്ചെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്.ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം ഭീകരമാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ എണ്ണവില ഉയരാന്‍ വഴിവച്ചത്. ആഗോള എണ്ണവില പഴയ നിലയില്‍ തിരിച്ചെത്തിയതോടെ ഇനി ഇളവുകള്‍ക്കു സാധ്യതയില്ല. വരും ദിവസങ്ങളില്‍ എണ്ണവില മുകളിലോട്ട് പോയാല്‍ ഡോളറിനെതിരേ രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടി പ്രാദേശിക ഇന്ധനവില വര്‍ധിപ്പിക്കാനും സാധിക്കും.

Leave A Reply
error: Content is protected !!