മികച്ച വിജയം നേടി സുമേഷ് & രമേഷ്‌ അമ്പതാം ദിവസത്തിലേക്ക്

മികച്ച വിജയം നേടി സുമേഷ് & രമേഷ്‌ അമ്പതാം ദിവസത്തിലേക്ക്

നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്ത ചിത്രമാണ് ‘സുമേഷ്‌ & രമേഷ്‌ ‘.ചിത്രം ഡിസംബറിൽ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി.  മികച്ച അഭിപ്രായം നേടി ചിത്രം ഇപ്പോൾ അമ്പതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടത്.

ശ്രീനാഥ്‌ ഭാസി, ബാലു വര്‍ഗ്ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ആണ്.

വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്സുമായി ചേര്‍ന്ന് ഫരീദ്‌ഖാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിരിക്കുന്നത് സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ഒന്നിച്ചാണ്.

Leave A Reply
error: Content is protected !!