ചാത്തൻ ആയി വിഷ്ണു ഗോവിന്ദൻ : പത്തൊൻപതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

ചാത്തൻ ആയി വിഷ്ണു ഗോവിന്ദൻ : പത്തൊൻപതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്.പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാലഘട്ടത്തിലെ നവോത്ഥാന നായകൻമാരുടെ കഥയാണ് പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ ഇരുപത്തിയൊന്നാം ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഗോവിന്ദൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ചാത്തൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അധസ്ഥിതർക്കു വേണ്ടി പോരാട്ടം നടത്തിയിരുന്ന സാഹസികനായ പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരും പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും നേർക്കു നേർ കണ്ട അവസരം ചാത്തൻെറ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. രണ്ടു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന അടിയാളനായ ചാത്തൻെറ മാനസികാവസ്ഥ ഉൾക്കൊണ്ട് അഭിനയിച്ച് ആ കഥാപാത്രത്തെ കാമ്പുള്ളതാക്കാൻ കഴിഞ്ഞത് വിഷ്ണു എന്ന യുവനടൻെറ വിജയമാണെന്ന് വിനയൻ പറഞ്ഞു

ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ മാസ്സ് ആക്ഷൻ ചിത്രത്തിൽ സിജു വിൽസൺ ആറാട്ടുപുഴ വേലായുധപ്പണിക്കരേയും. ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയേയും അവതരിപ്പിക്കുന്നു..മലയാള സിനിമയിലെ അൻപതിലധികം പ്രമുഖനടൻമാരും ഇവരോടൊപ്പം ഈ ചിത്രത്തിലുണ്ട്.

Leave A Reply
error: Content is protected !!