ഡൽഹിയിൽ മോ​ഷ​ണ ​ശ്ര​മ​ത്തി​നി​ടെ സ്ത്രീ​യെ ക​ഴു​ത്ത​റ​ത്തു കൊന്ന സംഘം പിടിയിൽ

ഡൽഹിയിൽ മോ​ഷ​ണ ​ശ്ര​മ​ത്തി​നി​ടെ സ്ത്രീ​യെ ക​ഴു​ത്ത​റ​ത്തു കൊന്ന സംഘം പിടിയിൽ

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ സ്ത്രീ​യെ ക​ഴു​ത്ത​റ​ത്തു കൊന്ന നാലംഗ സംഘം പിടിയിൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​നി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൻ, ആ​കാ​ശ്, മ​നീ​ഷ്, വൈ​ഭ​വ് ജെ​യി​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ര​വാ​ൽ ന​ഗ​റി​ലാ​ണ് സം​ഭ​വം. താ​ര ബോ​ധ് എ​ന്ന സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ലോ​നി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് അ​മ​നും ആ​കാ​ശും സ​മ്മ​തി​ച്ചു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന അ​മ​ൻ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ കു​ടും​ബ​വു​മാ​യി ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് താ​രാ ബോ​ധി​ന്‍റെ വീ​ട്ടി​ൽ ധാ​രാ​ളം പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ക​വ​ർ​ച്ച​യ്ക്ക് പ​ദ്ധ​തി​യി​ട്ട​ത്.

താ​രാ ബോ​ധ് ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത പ്ര​തി​ക​ൾ പി​ന്നീ​ട് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ക​ഴു​ത്ത് മു​റി​ക്കു​ക​യും ഇ​ഷ്ടി​ക​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ മോ​ഷ​ണം പൂ​ർ​ണ​മാ​യും ന​ട​ത്താ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല.

Leave A Reply
error: Content is protected !!