ദിവസം വെറും 30 മിനിറ്റ് നടക്കൂ

ദിവസം വെറും 30 മിനിറ്റ് നടക്കൂ

ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല ദിവസം മുഴുവൻ എനർജിയോടെയി‌രിക്കാനും സഹായിക്കും.

ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മർദം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തം ഓർമശക്തിയെ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.

Leave A Reply
error: Content is protected !!