കുവൈത്തിലെ ജ്വല്ലറിയിൽ കവർച്ച; നാലംഗ സംഘം പിടിയിൽ

കുവൈത്തിലെ ജ്വല്ലറിയിൽ കവർച്ച; നാലംഗ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ നാലംഗ സംഘം പൊലീസ് പിടിയില്‍. പിടിയിലായവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

മോഷ്ടാക്കള്‍ മുഖംമൂടിയും കയ്യുറകളും ധരിച്ചിരുന്നു. ഇവർ രണ്ടു മിനിറ്റിനുള്ളില്‍ സ്വര്‍ണവുമായി പുറത്തുകടന്നു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ മോഷ്ടാക്കള്‍ മരുഭൂമിയിലെത്തിച്ച് കത്തിച്ച് നശിപ്പിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

കുവൈത്തിലെ ജഹ്‌റയിലാണ് മൂടല്‍മഞ്ഞും അനുകൂല സാഹചര്യവും മുതലെടുത്ത് കടയില്‍ കവര്‍ച്ച നടത്തിയത്. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Leave A Reply
error: Content is protected !!