ഖത്തറില്‍ ആകെ കൊവിഡ് മരണം 623 ആയി

ഖത്തറില്‍ ആകെ കൊവിഡ് മരണം 623 ആയി

ദോഹ: ഖത്തറില്‍ ഇതുവരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 623 പേർ. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തറിൽ 4,187 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,123 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,51,693 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 439 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ആകെ 2,87,091 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

Leave A Reply
error: Content is protected !!