വീടിനരികിലെ തൊഴുത്തിൽ പുലിക്കുട്ടി

വീടിനരികിലെ തൊഴുത്തിൽ പുലിക്കുട്ടി

ഈറോഡ് ജില്ലയിലെ ആസന്നൂരിൽ വീടിനോട് ചേർന്നുള്ള കന്നുകാലിത്തൊഴുത്തിൽ പുലിക്കുട്ടിയെ കണ്ടെത്തി. ആസന്നൂർ ബാങ്കളാതോട്ടി ഗ്രാമത്തിലെ കാർത്തിക്കിന്റെ തൊഴുത്തിലാണ് പുലിക്കുട്ടിയെ കണ്ടത്. കന്നുകാലികളെ നോക്കാൻ രാവിലെ തൊഴുത്തിനടുത്ത്‌ എത്തിയപ്പോഴാണ് പുലിക്കുട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഉടനെതന്നെ ആസന്നൂർ വനപാലകരെ വിവരമറിയിച്ചു. വനപാലകരെത്തി പുലിക്കുട്ടിയെ കൂട്ടിലാക്കി വനംവകുപ്പിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ഏകദേശം മൂന്നുമാസം പ്രായമുണ്ടെന്നു വനപാലകർ പറഞ്ഞു. കുഞ്ഞിനെ അന്വേഷിച്ച്‌ തള്ളപ്പുലി വരുമോയെന്ന ഭയത്തിലാണ് കാർത്തിക്കും കുടുംബവും.

Leave A Reply
error: Content is protected !!