ഹോളിവുഡ് ചിത്രം അൺചാർട്ടഡ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഹോളിവുഡ് ചിത്രം അൺചാർട്ടഡ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

റൂബൻ ഫ്ലീഷർ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ഒരു അമേരിക്കൻ ആക്ഷൻ സാഹസിക ചിത്രമാണ് അൺചാർട്ടഡ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. റഫ് ജഡ്കിൻസ്, ആർട്ട് മാർക്കം, മാറ്റ് ഹോളോവേ എന്നിവരുടെ തിരക്കഥയിൽ ആണ് ഈ ചിത്രം എത്തുന്നത്.

ആമി ഹെന്നിഗ് സൃഷ്‌ടിച്ച അതേ പേരിലുള്ള വീഡിയോ ഗെയിമുകളുടെ അടിസ്ഥാനത്തിലാണ് കഥ. ചിത്രത്തിൽ ടോം ഹോളണ്ട് നാഥൻ ഡ്രേക്ക് ആയി അഭിനയിക്കുന്നു, മാർക്ക് വാൾബെർഗ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി വിക്ടർ സള്ളിവൻ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സോഫിയ ടെയ്‌ലർ അലി, ടാറ്റി ഗബ്രിയേൽ, അന്റോണിയോ ബന്ദേരസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഐഎംഎക്സ് 3 ഡി, റിയൽഡി 3 ഡി, ഡോൾബി സിനിമ എന്നിവയിൽ റിലീസ് ചെയ്യുന്ന ചിത്രം സോണി പിക്ചേഴ്സ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

Leave A Reply
error: Content is protected !!