മലയാള ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ഇന്ന് പ്രദർശനത്തിന് എത്തും

മലയാള ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ഇന്ന് പ്രദർശനത്തിന് എത്തും

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ സത്യം മാത്രമേ ബോധിപ്പിക്കൂ‘ . ചിത്രം ഇന്ന്  തീയറ്ററിൽ പ്രദർശനത്തിന് എത്തും.. സാഗർ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗർ തന്നെയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അജേഷ് ആനന്ദാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനായിട്ടാണ് ധ്യാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. സുധീഷ്, ജോണി ആന്റണി, അംബിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സ്മൃതി സിനിമാസിന്റെ ബാനറിൽ ബാലമുരളിയാണ് നിർമാണം.ധ്യാനിന്റേതായി അണിയറയിൽ പാതിരാ കുർബാന, ഹി​ഗ്വിറ്റ, പൗഡർ സിൻസ് 1905, 9 എംഎം എന്നീ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.

Leave A Reply
error: Content is protected !!