രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. നിലവിൽ പ്രതിദിന കോവിഡ് രോഗികൾ രണ്ടര ലക്ഷത്തിലേറെയാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് 24 മണക്കൂറിനിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി.  ദില്ലിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി.

ഉത്തർപ്രദേശ്, ബിഹാർ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കൂടി.

Leave A Reply
error: Content is protected !!