യോ​ഗിക്ക് തിരിച്ചടി; ഒ​രു എം​എ​ൽ​എ കൂ​ടി രാ​ജി​വ​ച്ചു

യോ​ഗിക്ക് തിരിച്ചടി; ഒ​രു എം​എ​ൽ​എ കൂ​ടി രാ​ജി​വ​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥി​നും പാ​ർ​ട്ടി​ക്കും തി​രി​ച്ച​ടി. ബി​ജെ​പി സഖ്യത്തിൽ നിന്ന് ഒരു എംഎൽഎ കൂടി രാജിവെച്ചു.

അ​പ്നാ ദ​ൾ എം​എ​ൽ​എ ചൗ​ധ​രി അ​മ​ർ സിം​ഗ് ആണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ച്ചത്.  മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​ള്ള പ​തി​നൊ​ന്നാ​മ​ത്തെ രാ​ജി​യാ​ണി​ത്.

ഒ​രു വി​ക​സ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെന്നും യോ​ഗി​യു​ടെ സ​ർ​ക്കാ​ർ പെ​രും​നു​ണ​യാ​ണെ​ന്നും ചൗ​ധ​രി അ​മ​ർ സിം​ഗ് പ​റ​ഞ്ഞു. . ഇ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ക​ണ്ടു. ഉ​ട​നെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​രും. താ​മ​സി​യാ​തെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഞ​ങ്ങ​ളോ​ടൊ​പ്പം എ​ത്തു​മെ​ന്നും ചൗ​ധ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തു​വ​രെ 10 എം​എ​ൽ​എ​മാ​രും മൂ​ന്ന് മ​ന്ത്രി​മാ​രു​മാ​ണ് ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ച​ത്. ബി​ജെ​പി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ച സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ് രാ​ജി​വ​ച്ച ഭൂ​രി​പ​ക്ഷം എം​എ​ല്‍​എ​മാ​രും.

Leave A Reply
error: Content is protected !!