വാവാട് നിയന്ത്രണംവിട്ട കാർ സ്കൂട്ടറുകളിലിടിച്ചു: നാലുപേർക്ക് പരിക്ക്

വാവാട് നിയന്ത്രണംവിട്ട കാർ സ്കൂട്ടറുകളിലിടിച്ചു: നാലുപേർക്ക് പരിക്ക്

നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട രണ്ടുസ്കൂട്ടറുകളിലും എതിർദിശയിൽ വന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർയാത്രക്കാരനും കാറിലുള്ള മൂന്നുപേർക്കും പരിക്കേറ്റു. ദേശീയപാതയിൽ വാവാട് ഇരുമോത്ത് അങ്ങാടിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം.

കാലിന് പരിക്കേറ്റ സ്കൂട്ടർയാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർയാത്രക്കാർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

Leave A Reply
error: Content is protected !!