റോഡരികിൽ മരം കയറ്റുന്നത് അപകട ഭീഷണി

റോഡരികിൽ മരം കയറ്റുന്നത് അപകട ഭീഷണി

കുനിത്തലമുക്കിൽ കൂറ്റൻ മരങ്ങൾ ക്രെയിനുപയോഗിച്ച് ലോറിയിൽ കയറ്റുന്നത് ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവന്‌ ഭീഷണിയായിട്ടും പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം മരം കയറ്റുന്നതിനിടെ കയർപൊട്ടി വലിയ മരം റോഡിലേക്ക് തെറിച്ച് വീണിരുന്നു.

പൊതുനിരത്തിൽ ലോറികൾ നിർത്തിയിട്ട് സുരക്ഷാമാർഗമേതും പാലിക്കാതെയാണ് ഡിപ്പോയിൽനിന്ന്‌ മരം കയറ്റുന്നത്.കുനിത്തല, ചൗളനഗർ, നാൽപ്പാടി, മണ്ഡപം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക് ഇതുവഴിയാണ് നടന്നുപോകുന്നത്.

Leave A Reply
error: Content is protected !!