രാത്രി വീട്ടിലെത്തി പോലീസ് അതിക്രമം കാട്ടിയെന്ന് പരാതി

രാത്രി വീട്ടിലെത്തി പോലീസ് അതിക്രമം കാട്ടിയെന്ന് പരാതി

അർധരാത്രിയോടെ വീട്ടിലെത്തിയ പോലീസുകാർ അതിക്രമം കാട്ടിയെന്ന് പരാതി. പന്നിപ്പാറ തുവ്വക്കാട് പാലപ്പെറ്റ തെങ്ങിൻതൊടി വീട്ടിൽ അർഷിദാണ് (26) ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയത്. ബുധനാഴ്ച രാത്രി 12-ഓടെയാണ് സംഭവം. അരീക്കോട് സ്റ്റേഷൻ പരിധിയിൽ പന്തുകളിയുമായി ബന്ധപ്പെട്ട അടിപിടിക്കേസിൽ ഉൾപ്പെട്ട അർഷിദിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

അരീക്കോട് പോലീസ് സ്റ്റേഷൻ വാഹനത്തിൽ കണ്ടാലറിയാവുന്ന മൂന്നു പോലീസുകാർ എത്തിയെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്ത പോലീസുകാർ ബഹളംവെക്കുകയായിരുന്നുവെന്നും ഭയം കാരണം വാതിൽ തുറന്നില്ലെന്നും പരാതിയിൽ പറയുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെയും മോട്ടോർസൈക്കിളിന്റെയും ചക്രങ്ങളിലെ കാറ്റഴിച്ചുവിട്ടു. ജനലിന് അരികെ വെച്ചിരുന്ന പഴ്‌സും കൊണ്ടുപോയി. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതായി അറിവ്‌ കിട്ടിയിരുന്നില്ലെന്നും രണ്ടു മാസം മുൻപും ഈ വീട്ടിലെത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

Leave A Reply
error: Content is protected !!