ലൈംഗിക പീഡനക്കേസില്‍ കുടുങ്ങി ആന്‍ഡ്രൂ രാജകുമാരൻ; എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് മാറ്റി കൊട്ടാരം

ലൈംഗിക പീഡനക്കേസില്‍ കുടുങ്ങി ആന്‍ഡ്രൂ രാജകുമാരൻ; എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് മാറ്റി കൊട്ടാരം

ലണ്ടന്‍: ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ ആന്‍ഡ്രൂ രാജകുമാരനെതിരെ കടുത്ത നടപടിയുമായി ബക്കിംങ്ഹാം കോട്ടാരം.

ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്‍റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് എലിസബത്ത് രജ്ഞി ഉത്തരവിറക്കി. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഈ നീക്കം.

ഒരു രാജകീയ പദവിയും ഇദ്ദേഹത്തിന് ഇനിയുണ്ടാകില്ലെന്നും കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും ബക്കിംങ്ഹാം കോട്ടാരം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ.

വെർജീനിയ എന്ന വനിതയാണ് ആന്‍ഡ്രൂ രാജകുമാരനെതിരെ പരാതി നൽകിയിരിക്കുന്നത്. ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്‍റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ നടത്തിയ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്.

Leave A Reply
error: Content is protected !!