അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് അത്‌ലറ്റിക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെത്തി

അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് അത്‌ലറ്റിക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെത്തി

സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ തകർപ്പൻ ജയം നേടിയാണ് അത്‌ലറ്റിക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെത്തിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പകുതി 0-0ന് സമനിലയിൽ അവസാനിച്ചു.

62-ാം മിനിറ്റിൽ ഉനായി സൈമണിന്റെ സെൽഫ് ഗോളിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0ന് മുന്നിലെത്തി. 77-ാം മിനിറ്റിൽ യെരേ അൽവാരസാണ് സമനില ഗോൾ നേടിയത്. 81-ാം മിനിറ്റിൽ നിക്കോളാസ് വില്യംസിന്റെ ഗോളിൽ അത്‌ലറ്റിക് ബിൽബാവോ തിരിച്ചുവരവ് പൂർത്തിയാക്കി.ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന ഫൈനലിൽ അവർ റയൽ മാഡ്രിഡിനെ നേരിടും.

Leave A Reply
error: Content is protected !!