കൈക്കൂലി : രണ്ട്‌ പോലീസുകാരെ സസ്പെൻഡ്‌ ചെയ്തു

കൈക്കൂലി : രണ്ട്‌ പോലീസുകാരെ സസ്പെൻഡ്‌ ചെയ്തു

പൊള്ളാച്ചിയിൽ ഡ്രൈവർമാരിൽനിന്ന്‌ കൈക്കൂലി വാങ്ങിയ സബ്‌ ഇൻസ്പെക്ടറെയും ഹെഡ്‌ കോൺസ്റ്റബിളിനെയും സസ്പെൻഡ്‌ ചെയ്തു. എല്ലാ രേഖകളുണ്ടെങ്കിലും കേരളത്തിലേക്ക്‌ കോഴി, കന്നുകാലികൾ, ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽനിന്ന്‌ തൃശ്ശൂർ റോഡിലെ പരിശോധനയ്ക്കിടെ പണം വാങ്ങിയതിനാണ്‌ നടപടി.

വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെ സെഷൻ സബ്‌ ഇൻസ്പെക്ടർ മതിശേഖരൻ, ഹെഡ്‌ കോൺസ്റ്റബിൾ ശരവണൻ എന്നിവരാണ്‌ സസ്പെൻഷനിലായത്‌. പണം വാങ്ങിയതിനെപ്പറ്റി ഡ്രൈവർമാർ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശെൽവരാജിന്‌ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും സസ്പെൻഡ്‌ ചെയ്തതായി ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഉത്തരവിട്ടത്.

Leave A Reply
error: Content is protected !!