പലസ്തീൻ പ്രക്ഷോഭകരെന്ന് ധരിച്ച് സ്വന്തം സൈനികർക്ക് നേരെ വെടിയുതിർത്ത് ഇസ്രയേലി സേന; രണ്ട് മരണം

പലസ്തീൻ പ്രക്ഷോഭകരെന്ന് ധരിച്ച് സ്വന്തം സൈനികർക്ക് നേരെ വെടിയുതിർത്ത് ഇസ്രയേലി സേന; രണ്ട് മരണം

ജറുസലേം: പലസ്തീൻ പ്രക്ഷോഭകരെന്ന് ധരിച്ച് സ്വന്തം സൈനികർക്ക് നേരെ വെടിയുതിർത്ത് ഇസ്രയേലി സേന. സംഭവത്തിൽ രണ്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു.

മേജർ ഒഫെക് അഹരോൺ (28), മേജർ ഇറ്റാമർ എൽഹാരാർ (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ സൈനികത്താവളത്തിന് സമീപം ജോർദാൻ താഴ്‌വരയിലായിരുന്നു സംഭവം. സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ദുഃഖം രേഖപ്പെടുത്തി.

അതേസമയം സൈന്യത്തിന്‍റെ നടപടിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.

Leave A Reply
error: Content is protected !!