ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരേ കല്ലേറ്

ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരേ കല്ലേറ്

എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കോൺഗ്രസ് ഹൗസിന് നേരേ കല്ലെറിഞ്ഞു.വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ പെരുന്ന ബസ്‌സ്റ്റാൻഡിനുള്ളിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഹൗസിന് നേരേ കല്ലെറിഞ്ഞത്.

പെരുന്ന ബസ്‌സ്റ്റാൻഡ് അങ്കണത്തിൽ കെ.സുധാകരന്റെ കോലം കത്തിച്ചതിനുശേഷം നടന്ന പ്രതിഷേധ യോഗത്തിനിടയിലാണ് സംഭവം.ഓഫീസിന്റെ ജനൽച്ചില്ല് പൊട്ടിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!