തീവണ്ടിയിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

തീവണ്ടിയിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

അനന്തപുരി എക്സ്പ്രസിൽ ഒളിപ്പിച്ചുകടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ എഗ്മൂറിൽനിന്ന് കൊല്ലത്ത് എത്തിയ അനന്തപുരി എക്സ്പ്രസിന്റെ എസ്.ത്രീ കമ്പാർട്ട്മെന്റിൽ സീറ്റുകളുടെ അടിയിൽ മൂന്ന് ബാഗുകളിലായി ഒളിപ്പിച്ചനിലയിലാണ് കഞ്ചാവ് കണ്ടത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വർക്കല സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗുകൾ ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയിൽപ്പെട്ടത്.

സമീപത്തിരുന്ന യുവാക്കൾ ഉടൻതന്നെ തീവണ്ടിയിൽനിന്ന് ഇറങ്ങിയോടി. കഞ്ചാവിന് പത്തുലക്ഷം രൂപ വിലവരുമെന്നാണ് കണക്ക്. കഞ്ചാവ് തമിഴ്നാട്ടിൽനിന്ന് കൊല്ലത്തേക്ക് കടത്തിക്കൊണ്ടുവന്നതാണെന്നാണ് സൂചന. യുവാക്കൾ തീവണ്ടിയിൽനിന്ന് ഇറങ്ങി ഓടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!