ഹൃദയത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഹൃദയത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം . പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു.  ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം ജനുവരി 21ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഇപ്പോൾ ചിത്രത്തിലെ  പുതിയ പോസ്റ്റർ പുറത്തുവിട്ടു.

പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. പ്രണവ്, ദർശൻ, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!