കോവിഡ്: മുംബൈയില്‍ വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 13702 കേസുകൾ

കോവിഡ്: മുംബൈയില്‍ വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 13702 കേസുകൾ

മുംബൈ:  മുംബൈയില്‍ വ്യാഴാഴ്ച്ച 13702 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ കൊവിഡ് മൂന്നാം തരംഗത്തിന് ഇതോടെ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് മുംബൈ നഗരം.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കേസുകളില്‍ 16.55 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 16420 രോഗികളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തിരുന്നു.

24 മണിക്കൂറിനിടെ കൊവിഡ് കേസുകളില്‍ 2718 രോഗികളുടെ എണ്ണമാണ്  മുംബൈയില്‍ കുറഞ്ഞത്. പോസിറ്റിവിറ്റി നിരക്ക് 21.73 ശതമാനമായി കുറയുകയും ചെയ്തു. 24.38 ശതമാനമായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇതുവരെ മുംബൈയില്‍  പത്ത് ലക്ഷത്തിനടുത്ത് രോഗികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 16426 ആണ് ഇതുവരെയുള്ള മരണനിരക്ക്. അതേസമയം മുംബൈയില്‍ നിന്ന് മാറി പൂനെ ആയിരിക്കുകയാണ് പുതിയ കേസുകളുടെ പ്രധാന കേന്ദ്രം.

 

Leave A Reply
error: Content is protected !!