ആസ്മയെ പ്രതിരോധിക്കാൻ

ആസ്മയെ പ്രതിരോധിക്കാൻ

ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്​ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക്​ കാരണമാകാറുണ്ട. പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. ആസ്മയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചില പ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്​. അത് എന്തൊക്കെയാണെന്ന് നോക്കാം.

തേൻ ആസ്മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകം. പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തിൽ ചേർത്ത്​ മധുരം ചേർത്ത്​ കഴിക്കാം. പതിവാക്കിയാൽ ആസ്മയുടെ പ്രശ്​നം കുറയ്ക്കാൻ കഴിയും.ആസ്മ രോഗികളില്‍ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊടി, പുകവലി എന്നിവയുടെ അടുത്ത് പോകാന്‍ കഴിയാത്തവര്‍ ആകും ഏറിയ പങ്കും.

Leave A Reply
error: Content is protected !!