ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണുമേൽ രാജിക്ക് സമ്മർദമേറുന്നു

ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണുമേൽ രാജിക്ക് സമ്മർദമേറുന്നു

ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണുമേൽ രാജിക്ക് സമ്മർദമേറുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാർട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെയാണിത്.

ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമെർ, സ്കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവർ ജോൺസന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗികവസതിയിൽ പാർട്ടി നടത്തിയിരുന്നു.

വിഷയത്തിൽ ബുധനാഴ്ച ജനപ്രതിനിധിസഭയിൽ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. എന്നാൽ, തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിനപ്രയത്നം നടത്തിയവർക്ക് നന്ദിയറിയിക്കാനാണ് പാർട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

Leave A Reply
error: Content is protected !!