കോൺഗ്രസ്സ് വക്താക്കൾ എത്ര വെള്ളപൂശിയാലും വെളുക്കുന്നതല്ല സുധാകരനും കോൺഗ്രസും

കോൺഗ്രസ്സ് വക്താക്കൾ എത്ര വെള്ളപൂശിയാലും വെളുക്കുന്നതല്ല സുധാകരനും കോൺഗ്രസും

കോൺഗ്രസ്സ് വക്താക്കൾ സമൂഹ മാധ്യമങ്ങളിലൂടെ എത്ര വെള്ളപൂശിയാലും വെളുക്കുന്നതല്ല സുധാകരനും കോൺഗ്രസും . കോൺഗ്രസ്സിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ് ധീരജിന്റെ കൊലപാതകത്തിൽ പങ്കുവച്ച പോസ്റ്റ് കർമ്മ എന്നാണ് .

എന്ന് വെച്ചാൽ ധീരജിനു അവൻ അർഹിക്കുന്ന മരണം കിട്ടി എന്ന്. കോൺഗ്രസിന് വേണ്ടി ചാനലുകളിൽ സ്ഥിരം വരുന്ന വക്താവ് ആണ് ഷമ മുഹമ്മദ് . ഇവർ ഇങ്ങനെ പറഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല, പറഞ്ഞത് കുറഞ്ഞു പോയോ എന്ന സംശയമേ ഉള്ളു.

കോൺഗ്രസ്സ്‌ വക്താവ് അവരുടെ വെരിഫൈഡ് അക്കൗണ്ടിലൂടെ നടത്തിയ ഈ തികച്ചും മനുഷ്യത്വമില്ലാത്ത പ്രതികരണം ഏതെങ്കിലും മീഡിയ കവർ ചെയ്യുമോ? പ്രൈംടൈമിൽ ചർച്ച ചെയ്യപ്പെടുമോ? നേരെ മറിച്ചു, ഒരു യുവ കോൺഗ്രസ്സ്‌ പ്രവർത്തകന്റെ മരണത്തെ പറ്റി ഒരു സിപിഎം വക്താവ് ഇതേ വാക്ക് ഉപയോഗിച്ചിരുന്നെങ്കിലോ?

ധീരജിനെ യൂത്ത് കോൺഗ്രസുകാർ ഒറ്റക്കുത്തിനു കൊന്ന വാർത്ത കർമ്മ എന്നപേരിൽ ഷെയർ ചെയ്തതിനു തൊട്ടു മുമ്പ് ഷമ മുഹമ്മദ് പോസ്റ്റ് ചെയ്തത് അവർ അവരുടെ കുഞ്ഞു മക്കളുടെ കൂടെ ദുബൈയിൽ ഇരിക്കുന്ന ഫോട്ടോ ആണ് – ‘മാത്രത്വം ‘ എന്ന പേരിൽ.

ഇതേപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ കോൺഗ്രസിന് വേറൊരു ഔദ്യോഗിക സോഷ്യൽ മീഡിയ ഹെഡ് ഉണ്ടായിരുന്നു – രമ്യ -ദിവ്യ സ്പന്ദന എന്ന കന്നഡ തമിഴ് സിനിമ നടി.

ഫാസിസത്തിനെതിരെ ഭീകര പോരാട്ടം ആയിരുന്നു- ട്വീറ്ററിലും ഫേസ്‌ബുക്കിലും ഒക്കെ ഇവർ നടത്തിയത് . തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞു, രാഹുൽ ഗാന്ധിയുടെ ക്യാബിനറ്റ് ഉണ്ടാക്കികൊളാൻ ഉറപ്പ് വരെ കൊടുത്തു ദിവ്യയും ടീമും.

കെ സി വേണുഗോപാലിനെ യുൾപ്പെടെയുള്ളവരെ അണിനിരത്തി 99 അംഗ കാബിനറ്റ് വരെ റെഡിയാക്കിയിരുന്നു . എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തലേ ദിവസം ദിവ്യ സ്പന്ദന ട്വിറ്റെർ അകൗണ്ട് ഡിലീറ്റ് ചെയ്തു മുങ്ങി. ആറു മാസം കഴിഞ്ഞു ഇൻസ്റ്റയിൽ ഇറ്റലിയിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ജീവിച്ചിരുപ്പുണ്ടെന്നറിയിച്ചത് .

ആറു കോടി രൂപയായിരുന്നു ദിവ്യക്കു കൊണ്ഗ്രെസ്സ് വാർഷിക പ്രതിഫലം ആയി കൊടുത്തിരുന്നത്. ഇതേപോലെ കേരളത്തിലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡ് ആയിട്ട് എ കെ ആന്റണിയുടെ മകൻ ആണ് സേവിച്ചതു. ഇപ്പോൾ ദിവ്യയുടെ സ്ഥാനത്താണ് ക്ഷമ മുഹമ്മദ് .

കേരളത്തിലെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിപ്രായവും വിചിത്രമാണ് . ഒരു സഹപ്രവർത്തകൻ കൊല്ലപ്പെട്ട വേദന ശരത്തിന്റെയും കൃപേഷിന്റെയും ശുഹൈബിന്റെയും ഫ്രാൻസിസിന്റെയും ഒക്കെ പ്രസ്ഥാനമായ കോൺഗ്രസിനു മനസിലാകുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് ഗുരുതരമായ ക്രമസാധാന വീഴ്ചയുണ്ടാകുമ്പോഴും ക്ലിഫ് ഹൗസിലിരുന്ന് സിനിമ കാണുന്ന ആഭ്യന്തര മന്ത്രിയെ പറ്റി ഒന്നും പറഞ്ഞ് സമയം കളയുന്നില്ലെന്നും രാഹുൽ പരിഹസിച്ചു. മാസങ്ങൾക്ക് മുമ്പ് സന്ദീപ് കൊല്ലപ്പെട്ടപ്പോൾ ബി.ജെ.പി. പോസ്റ്റർ കീറാനോ കെ.സുരേന്ദ്രന്റെ പരിപാടിയിലേക്ക് അക്രമം നടത്താനോ സി.പി.എം. ശ്രമിച്ചില്ലത്രെ .

എന്ത് വിഡ്ഢിത്തരമാണ് രാഹുൽ പറയുന്നത് . ധീരജിന്റെ മരണം ആസ്വദിക്കുകയാണ് ഈ വക്താക്കൾ . അതോ ആഘോഷിക്കുകയാണോ ? മരണത്തിനുത്തരവാദികളായ മുഴുവൻപേരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരും . ആരും രക്ഷപെടാൻ ഈ സർക്കാർ അനുവദിക്കില്ല .

https://www.youtube.com/watch?v=K8nSe3Z79Vk

 

 

Leave A Reply
error: Content is protected !!