ബംഗാളിലെ തീവണ്ടി അപകടം: മരണസംഖ്യ ഉയരുന്നു

ബംഗാളിലെ തീവണ്ടി അപകടം: മരണസംഖ്യ ഉയരുന്നു

കൊ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ തീവണ്ടി അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബി​ക്കാ​നീ​ര്‍ – ഗോ​ഹ​ട്ടി എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യാണ് അപകടമുണ്ടായത്.

10 ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​തെ​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ന്‍ റെ​യി​ൽ​വെ പി​ആ​ർ​ഒ ഗു​നീ​ത് കൗ​ർ പ​റ​ഞ്ഞു. ബം​ഗാ​ളി​ലെ ജ ​ൽ​പാ​യ്ഗു​രി ജി​ല്ല​യി​ലെ മൈ​നാ​ഗു​രി​ക്ക് സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്. അപകടത്തിൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ നി​ന്ന് പാ​റ്റ്ന വ​ഴി അ​സ​മി​ലെ ഗോ​ഹ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Leave A Reply
error: Content is protected !!