സി.ഇ.ടി.കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

സി.ഇ.ടി.കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

ശ്രീകാര്യം: തിരുവനന്തപുരത്തെ സി.ഇ.ടി.കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നിരവധി വിദ്യാര്‍ത്ഥികള്‍ ക്വറന്റിനില്‍ ആയതോടെ റഗുലര്‍ ക്ലാസുകളില്‍ ഭൂരിഭാഗവും ഓണ്‍ ലെെനാക്കി. ഈ മാസം 21 വരെയാണ് ഓണ്‍ലൈനാക്കിയത്. ആവശ്യം വന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം നീട്ടുമെന്നും അധികൃതര്‍ പറഞ്ഞു.

അവസാനവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവരോട് ഉടന്‍ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കി കോളേജ് അധികൃതര്‍. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് അക്റ്റിവ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായത്. പുറത്തെ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. 4500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ 450 പേരും ലേഡിസ് ഹോസ്റ്റലില്‍ 650 പേരുമാണ് ഉള്ളത്.

കോളേജ് ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും രോഗം ബാധിച്ചവരില്‍ കൂടുതലും പുറത്ത് താമസിക്കുന്നവരാണെന്നും കൂടുതല്‍ ചേര്‍ക്ക് രോഗം പടരുന്നത് തടയാനാണ് ഇപ്പോഴത്തെ നടപടികളെന്നും പ്രിസിപ്പല്‍ ജിജി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോളേജില്‍ മാസ് കൊവിഡ് പരിശോധന നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave A Reply
error: Content is protected !!