ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ കഴിഞ്ഞ യു​വാ​വ് മ​രി​ച്ചു

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ കഴിഞ്ഞ യു​വാ​വ് മ​രി​ച്ചു

ക​ഴ​ക്കൂ​ട്ടം: പൗ​ഡി​ക്കോ​ണം സൊ​സൈ​റ്റി മു​ക്കി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ കഴിഞ്ഞ യു​വാ​വ് മ​രി​ച്ചു.പൗ​ഡി​ക്കോ​ണം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ജ​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും മ​ക​ന്‍ സ​ച്ചി​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി ആ​റി​നാണ് അപകടം നടന്നത്.

സ​ച്ചി​ന്‍ ശ്രീ​കാ​ര്യ​ത്തു​നി​ന്നു വ​ട്ട​വി​ള ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​ക​വെ പൗ​ഡി​ക്കോ​ണം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന സ്‌​കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ സ​ച്ചി​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Leave A Reply
error: Content is protected !!