മൂവാറ്റുപുഴയിലെ അക്രമത്തിൽ 210 പേര്‍ക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴയിലെ അക്രമത്തിൽ 210 പേര്‍ക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴ: ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ മൂവാറ്റുപുഴയിലുണ്ടായ സംഘര്‍ഷത്തില്‍ 210 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലര്‍ അമല്‍ബാബു, പായിപ്ര പഞ്ചായത്ത് ഉപസമിതി ചെയര്‍മാന്‍ വിനയന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ആബിദ് അലി, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സജി ജോര്‍ജ്ജ്, അനീഷ് എം.മാത്യു, സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളായ താഹ, അഖില്‍, മുരളി മാറാടി എന്നിവരടക്കം 210 പേര്‍ക്കെതിരെയാണ് കേസ്.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സംഘം ചേരുകയും കല്ല്, കൊടികെട്ടുന്ന മരവടികള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ ആക്രമണം നടത്തിയതിനാണ് കേസ്. സിപിഎം -യൂത്ത് കോണ്‍ഗ്രസ് സംഘര്‍ത്തിനിടെ ഡിവൈ.എസ്. പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Leave A Reply
error: Content is protected !!