മൂന്നര വയസ്സുകാരന്റെ ദുരൂഹമരണം: അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മൂന്നര വയസ്സുകാരന്റെ ദുരൂഹമരണം: അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മലപ്പുറം:  മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിരൂരിലാണ് സംഭവം.

അമ്മ മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ഇന്ന്  വിശദമായി ചോദ്യം ചെയ്യും. അതേസമയം കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം വിട്ട രണ്ടാനച്ഛനായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ ട്രെയ്‌നിൽ കയറി മുങ്ങിയതായാണ് പൊലീസ് നിഗമനം.

കുട്ടിയുടെ തലയിൽ അടിയേറ്റതിന്റെ പാടും ശരീരത്തിൽ പൊളളലേൽപ്പിച്ചതിന്റെ പാടുമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

തലയിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് ഷെയ്ഖ് സിറാജ് എന്ന കുഞ്ഞിനെയും കൊണ്ട് രണ്ടാനച്ഛൻ ഇന്നലെ വൈകീട്ട് ആറര മണിയോടെ തിരൂരിലെ സ്വകാര്യം ആശുപത്രിയിൽ എത്തുന്നത്. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛൻ അവിടെ നിന്നും കടന്നുകളഞ്ഞു.

കുഞ്ഞ് കുളിമുറിയിൽ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാൽ കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്.

 

Leave A Reply
error: Content is protected !!