യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി

യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി

പെരുമ്ബാവൂര്‍: യുവാവിനെ ഫോണ്‍ വിളിച്ചു വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്ബിപീടിക സ്വദേശി വട്ടപ്പറമ്ബില്‍ വീട്ടില്‍ സാജുവിന്‍റെ മകന്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി പത്തോടെയാണയോടെയാണ് സംഭവം. ഫോണ്‍ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയല്‍ എസ്​റ്റേറ്റ്​ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന്​ പൊലീസ്​ പറഞ്ഞു. മൃതദേഹം പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!