ഡി.എൽ.എഡ്. കോഴ്സ് പ്രവേശന ഇന്റർവ്യൂ

ഡി.എൽ.എഡ്. കോഴ്സ് പ്രവേശന ഇന്റർവ്യൂ

തൃശൂർ: 2021-2023 അധ്യയന വർഷത്തെ ഡി.എൽ.എഡ്. കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ജനുവരി 4, 5, 6, 7 തീയതികളിൽ തൃശൂർ സി.എം.എസ്. ഹയർസെക്കന്ററി സ്കൂളിൽ  നടത്തും.

ഗവൺമെന്റ്/എയ്ഡഡ് മേഖലകളിലുള്ള ടി.ടി.ഐ.കളിലെ കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ യഥാക്രമം 4, 5, 6 തീയതികളിലും സ്വാശ്രയ ടി.ടി.ഐ.കളിലെ മെറിറ്റ് ക്വാട്ടയിലുള്ള എല്ലാ വിഷയങ്ങൾക്കുമുള്ള ഇന്റർവ്യൂ ജനുവരി 7നും  നടക്കുന്നതായിരിക്കുമെന്ന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ അറിയിച്ചു.

രാവിലെ 10 മണിയാണ് റിപ്പോർട്ടിംഗ് സമയം. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിലുള്ള മുഴുവൻ പേരും, മേൽ തീയതികളിൽ യോഗ്യത/ ആനുകൂല്യം തെളിയിക്കുന്ന അസൽ രേഖകളുമായി കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഇന്റർവ്യൂ സെന്ററിലേക്കുള്ള പ്രവേശനം അപേക്ഷകർക്ക് മാത്രമായിരിക്കും.

Leave A Reply
error: Content is protected !!