ആലപ്പുഴ ജില്ലയില്‍ പുതുതായി 134 പേര്‍ക്ക് കൂടി കോവിഡ്

ആലപ്പുഴ ജില്ലയില്‍ പുതുതായി 134 പേര്‍ക്ക് കൂടി കോവിഡ്

ആലപ്പുഴ: ജില്ലയില് 134 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 124 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
10 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.43 ശതമാനമാണ്.
95 പേര് രോഗമുക്തരായി. നിലവില് 1603 പേര് ചികിത്സയില് കഴിയുന്നു.

 

അതേസമയം കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

നിലവില്‍ 19,021 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 66 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,113 ആയി.

Leave A Reply
error: Content is protected !!