ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്

ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ് . ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.

‘സംയുക്ത സൈനിക മേധാവി, അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് സേനാംഗങ്ങൾ എന്നിവരുടെ അപ്രതീക്ഷിത വിയോഗം അതിയായ ദു:ഖമുളവാക്കുന്നതാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും, ഇന്ത്യൻ കരസേനയ്‌ക്കും അശുശോചനം അറിയിക്കുന്നു. പകരംവയ്‌ക്കാനാകാത്ത നേതൃപാടവവും, ഇന്ത്യ- ഫ്രാൻസ് പ്രതിരോധ ബന്ധത്തിന് അദ്ദേഹം നൽകിയ പിന്തുണയും ഒരിക്കലും മറക്കില്ല’- ഇമ്മാനുവൽ ലെനൈൻ ട്വീറ്റ് ചെയ്തു.

Leave A Reply
error: Content is protected !!