‘പുഷ്പ’ അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ നാണയവുമായി അല്ലു

‘പുഷ്പ’ അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ നാണയവുമായി അല്ലു

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് ‘പുഷ്പ . അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.സിനിമയുടെ നാല്‍പതോളം വരുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയങ്ങളാണ് ഓരോരുത്തര്‍ക്കും അല്ലു സമ്മാനമായി നല്‍കിയത്.

ഡിംസംബർ 17നാണ് ചിത്രത്തിന്റെ ആ​ദ്യഭാ​ഗത്തിന്റെ റിലീസ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷക സ്വീകാര്യതയും ഏറെയാണ്. ഇപ്പോഴിതാ സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ.

Leave A Reply
error: Content is protected !!